KeralaNattuvarthaLatest NewsNews

മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ സി.പി.എം വോട്ട് ചോദിച്ച സംഭവം; ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രനെ തോൽപ്പിക്കാൻ സി.പി.എം വോട്ട് ചോദിച്ച സംഭവത്തിൽ ഉറച്ച് നിൽക്കുന്നതായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം വോട്ട് യു.ഡി.എഫിന് നൽകണമെന്നാണ് പറ‍ഞ്ഞതെന്നും, സി.പി.എം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിൽ നിര്‍ത്തിയ സാഹചര്യത്തിലാണ് അങ്ങനെ അഭ്യര്‍ത്ഥിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സി.പി.എമ്മിനെ സഹായിക്കാനാണ് തലശ്ശേരിയിലടക്കം ബി.ജെ.പിയുടെ പത്രിക തള്ളിയതെന്നും അത് മന:പൂർവ്വമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.ഒ.ടി.നസീറിന് പിന്തുണയുണ്ടെന്ന് ബി.ജെ.പി ഇപ്പോൾ പറയുന്നില്ലെന്നും, മനസാക്ഷിക്ക് വോട്ടു ചെയ്യാൻ ബി.ജെ.പി അഭ്യർത്ഥിച്ചതിലൂടെ ഷംസീറിന് വോട്ടു ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്നും, മുല്ലപ്പള്ളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button