ThiruvananthapuramKeralaNattuvarthaLatest NewsNews

‘ധൂർത്തെന്ന് വിളിച്ചത് പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല’: എം.എ. യൂസഫലിക്ക് മറുപടിയുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: ലോക കേരള സഭയുമായി ബന്ധപ്പെട്ട്, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം.എ. യൂസഫലി നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. എതിർത്തത് പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ലെന്നും പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

‘പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും കൊടുക്കുന്നതിനേയല്ല യു.ഡി.എഫ് എതിർത്തത്. എല്ലാത്തിനും പ്രോ​ഗ്രസ് റിപ്പോർട്ടുളള മുഖ്യമന്ത്രിക്ക് ഇതിൽ മാത്രം പ്രോ​ഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് എതിർത്തത്. ലോക കേരള സഭ ബഹിഷകരണം യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. ഞങ്ങളുടെ നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയില്‍ പോകാന്‍ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി

അതേസമയം, സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയതെന്നും, അവർക്ക് താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നുമായിരുന്നു ലോക കേരള സഭയില്‍ വെച്ച് യൂസഫലി ചോദിച്ചത്. നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ എന്നും പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ സംഘടിപ്പിക്കുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button