Latest NewsKeralaNews

സര്‍ക്കാരും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്: വി ഡി സതീശന്‍

ക്രിമിനല്‍ ഒഫന്‍സ് അറിഞ്ഞിട്ടും നടപടി എടുക്കാതെ മറച്ച് വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്ന തെളിവുകളും മൊഴികളുമുള്ള ജ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലുകൊല്ലത്തോളം പുറത്തുവിടാതെ ഇരുന്ന സർക്കാർ ക്രിമിനൽ കുറ്റമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

READ ALSO:ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചതെന്നെല്ലാം പേര് സഹിതം വെളിപ്പെടുത്തിയാൽ നല്ലത് : കുറിപ്പ്

‘സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്ന തെളിവുകളും മൊഴികളുമുള്ള ജ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ വച്ചതിലൂടെ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തത്. ക്രിമിനല്‍ ഒഫന്‍സ് അറിഞ്ഞിട്ടും നടപടി എടുക്കാതെ മറച്ച് വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരും മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ നാലരക്കൊല്ലം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്നതെന്ന് സര്‍ക്കാര്‍ പറയണമെന്നും’ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button