COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം നിയന്ത്രണാതീതം; അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും വാക്‌സിനേഷന്‍ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏപ്രില്‍ എട്ടിന് വീഡിയോ കോണ്‍ഫറസ് വഴിയാണ് യോഗം നടക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ചൊവ്വാഴ്ച 11 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട് .

permalink

Related Articles

Post Your Comments


Back to top button