Latest NewsNewsIndia

കോവിഡ് പ്രതിസന്ധിക്കിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യൻ റെയിൽവേ; ചരക്കുഗതാഗതത്തിൽ നേടിയത് റെക്കോർഡ് നേട്ടം

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യൻ റെയിൽവേ. ചരക്കു ഗതാഗതത്തിലൂടെയുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടമാണ് റെയിൽവേ കൈവരിച്ചത്. 2020-21 സാമ്പത്തിക വർഷം ഗുഡ്‌സ് ട്രെയിനുകളിലൂടെ റെയിൽവേ സാധ്യമാക്കിയത് 1232.63 മില്യൺ ടൺ ചരക്കു ഗതാഗതമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1209.32 മില്യൺ ടൺ ആയിരുന്നു.

Read Also: കോവിഡ് വ്യാപനത്തിന് തടയിടാൻ പ്രാദേശിക അടച്ചിടൽ വേണ്ടി വരും; കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് രൺദീപ് ഗുലേറിയ

2020-21 സാമ്പത്തിക വർഷം ചരക്കു നീക്കത്തിലൂടെ 1,17,386 കോടി രൂപ റെയിൽവേ നേടി. കഴിഞ്ഞ സാമ്പത്തിക വർഷം 1,13,897 കോടി രൂപയായിരുന്നു റെയിൽവേയുടെ വരുമാനം. സെപ്തംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വലിയ വർധനവാണ് ചരക്കു ഗതാഗതത്തിൽ ഉണ്ടായിരിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരക്കു നീക്കം ആകർഷകമാക്കാൻ പ്രത്യേക ഇളവുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗുഡ്‌സ് ട്രെയിനുകളുടെ വേഗം ഇരട്ടിയാക്കാനും കഴിഞ്ഞു. ഇതെല്ലാം ചരക്കു ഗതാഗതം വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഭാഗങ്ങളില്‍ കുത്തി കൊലപ്പെടുത്തിയത് പെണ്‍വാണിഭ സംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button