KeralaLatest NewsNews

ലീഗ് കൊടി വലിച്ചുനീക്കി; രാഹുലിന്റെ റോഡ്‌ഷോയില്‍ ലീഗ്പതാക ചുരുട്ടിക്കൂട്ടി സുരക്ഷാ ഭടന്മാർ

കോഴിക്കോട്: മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ അപമാനിച്ച് രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഭടന്മാർ. ഞായറാഴ്ച കോഴിക്കോട് ബീച്ചിലൂടെയുള്ള രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലാണ് സംഭവം. ലീഗ്പതാക സുരക്ഷാ ഭടന്മാര്‍ വലിച്ചുനീക്കി ചുരുട്ടിക്കൂട്ടുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

സംഭവം നടക്കുമ്പോൾ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയായ ലീഗിന്റെ നൂര്‍ബിന റഷീദടക്കമുള്ളവർ പ്രചാരണ വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ തൊട്ടടുത്തുണ്ടായിരുന്ന ലീഗ് കൊടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചുനീക്കിയത്. ആദ്യം കൊടി മാറ്റാൻ പ്രവർത്തകരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, പ്രവർത്തകർ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് ഇവർ കൊടി വലിച്ച്‌ നീക്കിയത്.

Also Read:യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കൂടോത്രം ചെയ്ത മുട്ടയും നാരങ്ങയും വച്ചതായി പരാതി

രാഹുലിന്റെ പ്രചാരണ വാഹനത്തിനോട് ചേര്‍ന്നുനിന്ന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടി പ്രവര്‍ത്തകര്‍ വീശുന്നുണ്ടായിരുന്നു. എന്നാല്‍, പച്ചക്കൊടി മാത്രം മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കോൺഗ്രസിൻ്റെ കൊടിയുടെ നേർ ഉദ്യോഗസ്ഥർ നീങ്ങിയത് പോലുമില്ല. ഇതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതോടെയാണ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച്‌ കൊഡി പിടിച്ചു വലിച്ചു നീക്കിയത്.

കഴിഞ്ഞ ദിവസം മാനന്തവാടിയിലും സമാനമായ സംഭവമുണ്ടായിരുന്നു. മാനന്തവാടിയിലെ രാഹുലിന്റെ റോഡ് ഷോയിൽ ലീഗിന്റെ കൊടിക്ക് വിലക്കുണ്ടായരുന്നു. ലീഗിന്റെ പതാക വേണ്ടെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുണ്ടായിരുന്നതിനെതിരെ ലീഗ് പ്രവര്‍ത്തകരിൽ നിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. പിന്നീട് വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞ് ലീഗിനെ തണുപ്പിക്കാന്‍ കെ സി വേണുഗോപാലുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button