KeralaLatest NewsNews

വൻ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയിക്കും; സുകുമാരന്‍ നായര്‍ തരം താണുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് എ കെ ബാലന്‍

കുടുംബത്തോടൊപ്പം പാലക്കാട് പിഎംജി ഹയര്‍സെക്കന്ററി സ്കൂളിലെത്തി എ കെ ബാലന്‍ വോട്ട് ചെയ്തു.

പാലക്കാട്: കേരളത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് എ കെ ബാലന്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ബോധത്തിലേക്ക് ജി സുകുമാരന്‍ നായര്‍ തരം താണുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചു; പരാതിയുമായി രമ്യ ഹരിദാസ്

എന്നാൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയിക്കും. 100 സീറ്റുകളില്‍ അധികം എല്‍ഡിഎഫ് നേടും. ബിജെപി യുടെ സ്വാധീനം ഇല്ലാതാവും. കോണ്‍ഗ്രസിനുള്ളില്‍ പൊട്ടലും ചീറ്റലുമാണെന്നും ജമാഅത്തെയും ലീഗും യുഡിഎഫിന് നേതൃത്വം കൊടുക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും ബാലന്‍ പാലക്കാട് പറഞ്ഞു.
കുടുംബത്തോടൊപ്പം പാലക്കാട് പിഎംജി ഹയര്‍സെക്കന്ററി സ്കൂളിലെത്തി എ കെ ബാലന്‍ വോട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button