Latest NewsNewsIndia

തൃണമൂല്‍ കോൺഗ്രസ് നേതാവിന്‍റെ വീട്ടില്‍ നിന്നും നാല് വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുത്തു

ന്യൂഡൽഹി : തൃണമൂല്‍ കോൺഗ്രസ് നേതാവിന്‍റെ വീട്ടില്‍ നാല് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും നാല് പേപ്പര്‍ വോട്ടിംഗ് യന്ത്രങ്ങളും കണ്ടെത്തിയതായി പരാതി. ഇതേ തുടര്‍ന്ന് ഹൗറയിലെ ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച സസ്‌പെന്‍റ് ചെയ്തു. പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also : ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതിയുമായി കമല്‍ഹാസന്‍

ഉലുബേറിയ ഉത്തര്‍ നിയോജകമണ്ഡലത്തിലെ തുള്‍സിബേറിയ ഗ്രാമത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ട അന്വേഷണത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ അധികമായി കരുതിവെച്ചവയാണെന്ന് കണ്ടെത്തുകയും അത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നു തന്നെ മാറ്റുകയും ചെയ്തു.

ഇതേ കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button