Latest NewsNewsInternational

സുയസ് കനാലിൽ ട്രാഫിക് ജാം: കാരണം കണ്ട് അമ്പരന്ന് ജനങ്ങൾ

സൂയസ് കനാലില്‍ ട്രാഫിക് ജാം ഉണ്ടായ സമയത്ത് മര്‍വ അലക്‌സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തായിരുന്നു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ സൂയസ് കനാലില്‍ ഒരാഴ്ചയോളം അനുഭവപ്പെട്ട ട്രാഫിക് ജാമിന് കാരണം ഈജിപ്തുകാരിയായ കപ്പല്‍ ക്യാപ്റ്റനാണെന്ന് സോഷ്യല്‍ മീഡിയയില്‍ ലോകവ്യാപകമായി പ്രചാരണം. എന്നാല്‍, ഇത് പച്ചക്കള്ളമായിരുന്നു. ആണുങ്ങളുടെ കുത്തകയായ ക്യാപറ്റന്‍ സ്ഥാനത്തേക്ക് ധൈര്യമായി കടന്നു വന്ന വനിതാ ക്യാപ്റ്റനെ ലക്ഷ്യമിട്ട് നടന്ന കള്ളപ്രചാരണം ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്. വ്യാജപ്രചാരണത്തില്‍ മനസ്സ് വിഷമിച്ചെങ്കിലും, ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ആരോപണ വിധേയയായ വനിതാ ക്യാപ്റ്റന്‍ മര്‍വ എല്‍സ് ലെഹദാര്‍ പറയുന്നത്. ഈജിപ്തിലെ നാവിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നാവികയായി മാറിയെന്ന പോസിറ്റീവ് വശമാണ് അവര്‍ ഇതിനെ കാണുന്നത്.

ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലുളള എവര്‍ഗിവണ്‍ എന്ന കണ്ടെയിനര്‍ കപ്പലാണ് മാര്‍ച്ച് 23നു രാവിലെ കനാലില്‍ കുടുങ്ങിയത്. 25 ഇന്ത്യന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഒരു പടുകൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങുകയും അതുകാരണം സൂയസ് കനാല്‍ പാത മുഴുവനായി അടഞ്ഞുപോവുകയും ചെയ്തത് ചരിത്രത്തിലാദ്യമായിരുന്നു. യുദ്ധസമയത്തല്ലാതെ ഇങ്ങനെ സംഭവിച്ചിട്ടേയില്ല. ചൈനയില്‍നിന്നു നെതര്‍ലന്‍ഡ്‌സിലേക്കു പോവുകയായിരുന്ന കപ്പല്‍ ചെങ്കടലില്‍ നിന്നു കനാലിലേക്കു പ്രവേശിക്കുകയായിരുന്നു. 190 കിലോമീറ്റര്‍ നീളമുള്ള കനാലിന്റെ ഏതാണ്ട് പകുതിദൂരം പിന്നിട്ടപ്പോഴാണ് നിയന്ത്രണം വിട്ട് കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ കിഴക്കെ തിട്ടയില്‍ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ പിന്‍ഭാഗം മുന്നോട്ടുകയറി മറുവശത്തെ തിട്ടയിലും ചെന്നിടിച്ചു. അതോടെ പാത പൂര്‍ണമായി അടയുകയും മറ്റു കപ്പലുകള്‍ക്കൊന്നും പോകാന്‍ ഇടമില്ലാതാവുകയും ചെയ്തു. ഈ സംഭവം വാര്‍ത്തയാവുകയും ഒരാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അതിനിടെയാണ്, മര്‍വക്കെതിരെ കള്ള പ്രചാരണം ഉണ്ടായത്.

Read Also: ഇനി എത്ര ശരണം വിളിച്ചാലും എൽഡിഎഫ് സര്‍ക്കാരിനോട് അയ്യപ്പൻ ക്ഷമിക്കില്ല; കെ മുരളീധരൻ

മര്‍വയുടെ വിജയഗാഥയുമായി മുമ്പ് അറബ് ന്യൂസില്‍ വന്ന ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജ പ്രചാരണമുണ്ടായത്. കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടമുണ്ടായ സംഭവത്തിന് കാരണക്കാരി മര്‍വ ആണെന്നായിരുന്നു പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിന് തവണയാണ് ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. അതോടൊപ്പം, മര്‍വക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും തുടങ്ങി. പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല കപ്പലോടിക്കല്‍ എന്നായിരുന്നു തെറിവിളി. എന്നാല്‍, ഇത് നുണയായിരുന്നു. സൂയസ് കനാലില്‍ ട്രാഫിക് ജാം ഉണ്ടായ സമയത്ത് മര്‍വ അലക്‌സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തായിരുന്നു. ഐഡ ഫോര്‍ എന്ന കപ്പലില്‍ ഫസ്റ്റ്‌മേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു 29 കാരിയായ മര്‍വ. ഈജിപ്തിലെ മാരിടൈം സേഫ്റ്റി അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ള കപ്പല്‍ ചെങ്കടലിലെ ഒരു ലൈറ്റ് ഹൗസിലേക്ക് സപ്ലൈ ദൗത്യവുമായി പോയതായിരുന്നു. ജോലിക്കിടെയാണ്, തന്റെ പേരില്‍ വ്യാജപ്രചാരണം നടക്കുന്നതായി മര്‍വയുടെ ശ്രദ്ധയില്‍ പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button