COVID 19Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു

മസ്​കത്ത്​: കൊറോണ വൈറസ് രോഗം​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. നിസ്​വയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ സുകുമാര പിള്ളയുടെ മകൻ എസ്. അജിത്ത്​കുമാറിനാണ്​ (52) കൊറോണ വൈറസ് രോഗം​ റിപ്പോർട്ട് ചെയ്തിരിക്കുന്നത്​.

20 വർഷത്തിന്​ മുകളിലായി ഒമാനിലുള്ള അജിത്ത്​ നിർമാണ കമ്പനിയിൽ ജെ.സി.ബി ഒാപറേറ്ററായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന്​ ഏതാനും ദിവസമായി താമസ സ്​ഥലത്ത്​ വിശ്രമത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ ജോലി കഴിഞ്ഞ്​ മടങ്ങിയെത്തിയപ്പോഴാണ്​ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതി​െൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

രഞ്​ജിനിയാണ്​ ഭാര്യ. മക്കൾ: സ്​നേഹ, മേഘ. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 44ാമത്തെ മലയാളിയാണ്​ അജിത്ത്​കുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button