COVID 19Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിച്ചത് 1,208 പേര്‍ക്ക്

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ആറുപേര്‍ക്ക് ജീവന്‍ നഷ്ട്ടപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയായുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,728 ആയി ഉയർന്നു. 1,208 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,65,482 ആയി ഉയർന്നു. 764 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 1,48,303 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 623 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 196 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button