KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും; ഇരുമുന്നണികൾക്കും തനിച്ച് ഭരിക്കാനാകില്ലെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മൂന്നാം ബദലിനായി കേരളത്തിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ രണ്ട് മുന്നണികൾക്കും ഇത്തവണ തനിച്ച് ഭരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലുശേരി മണ്ഡലത്തിലെ മൊടക്കല്ലൂർ യുപി സ്‌കൂളിൽ എത്തിയാണ് സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്.

Read Also: അക്ഷയ് കുമാർ ചിത്രം ‘രാം സേതു’; സെറ്റിൽ 45 പേർക്ക് കൂടി കോവിഡ്

ഇത്തവണ സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടും. കേരളത്തിൽ ബിജെപി ശക്തമാകുന്നതിനാലാണ് ഇരുമുന്നണികളും ബിജെപിയെ വിമർശിക്കുന്നത്. 35 സീറ്റുകൾ ലഭിച്ചാൽ സംസ്ഥാനം ബിജെപി ഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് സഹായിച്ചാലും യുഡിഎഫ് മഞ്ചേശ്വരത്ത് ജയിക്കില്ല. സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകുന്നുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്നാം ഘട്ട പോളിംഗിനായി ബംഗാളും അസമും

shortlink

Related Articles

Post Your Comments

Related Articles


Back to top button