Latest NewsNewsIndia

സീറ്റു നൽകിയില്ല; മഹാരാഷ്ട്രയിൽ മുൻ ശിവസേന വനിതാ എംഎൽഎ തൃപ്തി സാവന്ത് ബിജെപിയിൽ ചേർന്നു

മുംബൈ: മഹാരാഷ്ട്രയിലെ മുൻ ശിവസേന വനിതാ എം എൽ എ തൃപ്തി സാവന്ത് ബിജെപി അംഗത്വം സ്വീകരിച്ചു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തൃപ്തി സാവന്ത് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പിയിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃപ്തി പ്രതികരിച്ചു.

Read Also: പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസറെ മർദ്ദിച്ചു; എൽഡിഎഫ് പോളിംഗ് ഏജന്റ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ തൃപ്തിയെ തഴഞ്ഞ് ശിവസേന മുംബൈയിലെ മേയർ ആയിരുന്ന വിശ്വനാഥ് മഹദേശ്വറിന് സീറ്റ് നൽകി. ഇതിൽ പ്രതിഷേധിച്ച് ബാന്ദ്ര നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തൃപ്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെ തൃപ്തിയെ ശിവസേന പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

Read Also: കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തെന്ന് മന്ത്രി; മേഴ്സി കുട്ടിയമ്മയുടെ വാദം കള്ളം

shortlink

Related Articles

Post Your Comments

Related Articles


Back to top button