KeralaLatest NewsNews

കേരളത്തിലെ ഉയര്‍ന്ന പോളിംഗ് യു.ഡി.എഫിന് അനുകൂലം, രമേശ് ചെന്നിത്തല

തിരുവനന്തപുരം; ഐശ്വര്യപൂര്‍ണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്ത ഏവര്‍ക്കും ഹൃദയത്തില്‍ തൊട്ട് നന്ദി അറിയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് മുന്നോട്ടുവച്ച പ്രകടന പത്രികയെ പിന്തുടരുന്ന ഒരു സര്‍ക്കാരായിരിക്കും മേയ് രണ്ടിനു ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കേരളം മുഴുവന്‍ യുഡിഎഫിന് അനുകൂലമായ തരംഗമാണ് വീശിയത്. ഐക്യ ജനാധിപത്യ മുന്നണി ഐതിഹാസിക വിജയം നേടുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.

Read Also : സേവാഭാരതിയുടെ സ്‌കൂളില്‍ അബ്ദുള്ളകുട്ടി വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ചിത്രം കണ്ടപ്പോള്‍ പോസ്റ്റിട്ട സഖാക്കള്‍ പെട്ടു

‘പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ ഇടതുമുന്നണി നടത്തിയ പ്രചരണ കോലാഹലം അവരെ രക്ഷിക്കില്ല. ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് എന്ന് ഭക്തര്‍ തിരിച്ചറിഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു’. രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button