Life Style

ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം

 

ബിപി അഥവാ രക്തസമ്മര്‍ദം പലരേയും അലട്ടുന്ന ഒന്നാണ്. പലരും ഇത് നിസാരമായി തള്ളുമെങ്കിലും ഹൃദയാരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണിത്. ബിപി കൂടുന്നതിനാല്‍ ഹൃദയത്തിലേയ്ക്കുള്ള രക്തധമനികളിലെ പ്രഷര്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ദോഷമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചിലപ്പോള്‍ വര്‍ഷങ്ങളോളം കണ്ടുപിടിക്കപ്പെട്ടില്ലെന്ന് വരാം. പക്ഷേ തലവേദന, ശ്വാസം മുട്ടല്‍, അല്ലെങ്കില്‍ മൂക്കില്‍ നിന്ന് ഉണ്ടാകുന്ന ചോര എന്നിങ്ങനെയുള്ള ചില അടയാളങ്ങള്‍ ഇതിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

ഒരു വര്‍ഷം ഏകദേശം ഒരുകോടി പേരുടെ മരണത്തിനും ഇതു കാരണമാകുന്നുണ്ട്. ഇന്ന് 50 വയസ്സിനു മുകളില്‍ പ്രായമായവരില്‍ ഭൂരിഭാഗവും ബിപി മരുന്ന് കഴിക്കുന്നവരാണ്. തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മര്‍ദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

തുടക്കത്തില്‍ യാതൊരു ലക്ഷണങ്ങളും കണ്ടെന്നു വരില്ല. ബിപി വളരെ കൂടുമ്പോള്‍ തലവേദന, കാഴ്ച മങ്ങല്‍, നടക്കുമ്പോഴോ ആയാസമുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോഴേ ഉള്ള കിതപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. രണ്ടോ അതിലധികമോ പ്രാവശ്യം പരിശോധന നടത്തുമ്പോഴും ബിപി കൂടുതലാണെന്നു കണ്ടാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടോയെന്നു നിര്‍ണയിക്കണം.

നിയന്ത്രിച്ചു നിര്‍ത്തണം

. ബിപി നിയന്ത്രണാതീതം ആകുന്നത് ശരീരത്തിന്റെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, തലച്ചോറ്, കണ്ണ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ അവയവങ്ങള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കാം. ഹാര്‍ട്ട് അറ്റാക്ക്, ഹാര്‍ട്ട് ഫെയിലിയര്‍, സ്‌ട്രോക്ക്, വൃക്കസ്തംഭനം, ഹൈപ്പര്‍ ടെന്‍സീവ് റെറ്റിനോപ്പതി തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വഴിതുറക്കാം.

. ബിപി കുറയുന്ന അവസ്ഥ (ഹൈപ്പോടെന്‍ഷന്‍) ഉയരുന്നതുപോലെ അത്ര സാധാരണമല്ല. എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുക, ബാലന്‍സ് കിട്ടാതെ വീഴാന്‍ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയര്‍ത്തി വയ്ക്കുന്നത് ബിപി കൂടാന്‍ സഹായിക്കും. ഉപ്പു ചേര്‍ത്ത വെള്ളവും കുടിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button