Latest NewsIndiaEntertainment

ചെക്ക്​ കേസ്​: ശരത്​ കുമാറിനും രാധികാ ശരത് കുമാറിനും ഒരു വര്‍ഷം തടവ്​ വിധിച്ചു

ചെന്നൈ: തമിഴ്​ സിനിമ നടന്‍ ശരത്​ കുമാറിനും ഭാര്യ രാധിക ശരത്​ കുമാറിനും ഒരു വര്‍ഷം തടവ്​ ശിക്ഷ. ചെക്ക്​ കേസിലാണ്​ തടവ്​ ശിക്ഷ.
സിനിമ നിര്‍മാണത്തിന്​ പണം ​കടമായി നല്‍കുന്ന റാഡിയന്‍സ്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡില്‍ നിന്ന്​ ശരത്​ കുമാറിന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള മാജിക്​ ഫ്രൈയിംസ്​ പണം വാങ്ങിയിരുന്നു. 2014ലായിരുന്നു പണമിടപാട്​.

read also:കോവിഡ് വ്യാപനം കൂടിയതോടെ ലോക്ക്ഡൗണ്‍ ഭീതിയിൽ വന്‍ ന​ഗരങ്ങളില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക്

ഇതിന്​ പകരമായി തീയതി ചേര്‍ക്കാത്ത ചെക്കുകള്‍ ശരത്​ കുമാര്‍ നല്‍കുകയും ചെയ്​തിരുന്നു. 2017ല്‍ ഈ ചെക്കുകള്‍ മടങ്ങിയതോടെയാണ്​ റാഡിയന്‍സ്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡ്​ കേസ്​ നല്‍കിയത്​. 2019ല്‍ മദ്രാസ്​ ഹൈകോടതി ഇവര്‍ക്കെതിരായ രണ്ട്​ ചെക്ക്​ കേസുകള്‍ റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button