Latest NewsKeralaNattuvarthaNews

സി പി എം – ബി ജെ പി സംഘർഷം ; യുവമോർച്ച ജില്ലാ പ്രസിഡണ്ടിനു വെട്ടേറ്റു

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസര്‍കോട് പറക്കളായിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

Also Read:ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് വളർച്ച കൈവരിക്കുമെന്ന് ഐ എം എഫ്

ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്‍്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തക ഓമനയ്ക്കും പരിക്കുണ്ട്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button