KeralaNattuvarthaLatest NewsNewsBeauty & StyleLife StyleHealth & Fitness

രാത്രിയിൽ ഗ്രാമ്പു കഴിക്കാറുണ്ടോ ? ഇല്ലെങ്കിൽ ഇനി കഴിച്ചു തുടങ്ങണം

അടുക്കളയിൽ എപ്പോഴും കാണാറുണ്ടെങ്കിൽ ഗ്രാമ്പൂവിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മളാരും ബോധവാന്മാരല്ല. നമ്മുടെ അടുക്കളയില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ച്‌ പറയുമ്ബോള്‍ ഭക്ഷണത്തിന്റെ രുചിയും വാസനയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഔഷധ സമ്ബുഷ്ടമായ (Medicinal property) ഗ്രാമ്ബൂവും (Clove) ഇതില്‍ അടങ്ങിയിരിക്കുന്നു.
ഗ്രാമ്ബൂ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും മറികടക്കും. കൂടാതെ ഔഷധഗുണങ്ങളാല്‍ സമ്ബുഷ്ടമായ ഗ്രാമ്ബൂ വളരെക്കാലമായി ആയുര്‍വേദത്തില്‍ പലതരം മരുന്നുകളിലും ചേര്‍ക്കുന്നുണ്ട്.

Also Read:പരിശ്രമം പാഴാവില്ല..; തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിന്‍ കെ, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, ഇരുമ്ബ് തുടങ്ങി നിരവധി പോഷകങ്ങള്‍ ഗ്രാമ്ബൂവില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്രാമ്ബൂവിന് ആന്‍റി ബാക്ടീരിയല്‍ (Antibacterial) ഗുണങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ പല രോഗങ്ങളെയും വേരോടെ പിഴുത് കളയാന്‍ ഗ്രാമ്ബുവിന് കഴിയും എന്നത് സത്യമാണ്. രാത്രിയില്‍ ഗ്രാമ്ബൂ കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട് ഗ്രാമ്ബൂ കഴിക്കാനുള്ള ശരിയായ സമയം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? എപ്പോള്‍ വേണമെങ്കിലും ഗ്രാമ്ബൂ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും എങ്കിലും രാത്രി ഉറങ്ങുന്നതിനുമുമ്ബ് 2 ഗ്രാമ്ബൂ (2 cloves before sleeping) നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്.

രാത്രി ഉറങ്ങുന്നതിനുമുമ്ബ് ഗ്രാമ്ബൂ കഴിക്കുന്നതും ചെറുചൂടുവെള്ളം കുടിക്കുന്നതും മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങളെ മറികടക്കാന്‍ (Digestion Problem) സഹായിക്കുന്നു.
പല്ലില്‍ വേദനയോ (Tooth Pain) പുഴുക്കളോ ഉണ്ടെങ്കില്‍ രാത്രി ഉറങ്ങുന്നതിനുമുമ്ബ് 2 ഗ്രാമ്ബൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.
ഗ്രാമ്ബൂ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി (Immunity) വര്‍ദ്ധിപ്പിക്കും, തലവേദന ഒഴിവാക്കാന്‍ സഹായിക്കുന്നു, വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന പ്രശ്നമുണ്ടെങ്കില്‍ പോലും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഗ്രാമ്ബൂ കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
തൊണ്ടയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമുണ്ടെങ്കില്‍ (Throat Problem) അതായത് തൊണ്ടയ്ക്ക് പ്രശ്നം, തൊണ്ടവേദന, തൊണ്ട അടപ്പ് തുടങ്ങിയ പ്രശ്നമുണ്ടെങ്കില്‍ ഗ്രാമ്ബൂവിന്റെ ഉപയോഗം പ്രശ്‌നങ്ങളെയെല്ലാം മറികടക്കാന്‍ സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്ബൂ കഴിക്കുക ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.

ഇനി നിങ്ങൾക്ക് ഗ്രാമ്ബൂ ചവച്ചരച്ച്‌ കഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഗ്രാമ്ബൂ നന്നായി പൊടിച്ചശേഷം 1 ഗ്ലാസ് വെള്ളം തിളപ്പിച്ച്‌ അതില്‍ പൊടിയിട്ട് 2-3 മിനിറ്റ് തിളപ്പിച്ചശേഷം ആ വെള്ളം ഒന്ന് തണുപ്പിച്ചശേഷം ചെറു ചൂടോടെ കുടിക്കുക. ഇതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ കുട്ടികള്‍ക്ക് മലബന്ധം അല്ലെങ്കില്‍ ജലദോഷം ഉണ്ടെങ്കില്‍ 1 ഗ്രാമ്ബൂ നന്നായി പൊടിച്ച്‌ അര ടീസ്പൂണ്‍ തേനില്‍ ഇട്ടു കുട്ടികള്‍ക്ക് കൊടുക്കുക നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button