KeralaLatest NewsNews

കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയത് ,കടകംപള്ളിക്കെതിരെ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : കഴക്കൂട്ടം എൽഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. കടകംപള്ളിയെ പോലൊരു കാപട്യക്കാരനെ താൻ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭ വ്യക്തമാക്കി.

സിപിഎം പ്രവർത്തകർക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളിൽ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടൽ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാൻ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാൽ പൊലീസ് തൊപ്പി ഊരി പാർട്ടി നേതാക്കളുടെ തലയിൽ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു. കഴക്കൂട്ടത്ത് ബിജെപി തന്നെ വിജയിക്കുമെന്നും ശോഭ കൂട്ടിച്ചേർത്തു.

Read Also  :  പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ; വോട്ടിന് മുൻപും ശേഷവും, ‘ശബരിമല’യിൽ മലക്കം മറിഞ്ഞ് കടകംപള്ളി

യുഡിഎഫ് വോട്ടുകൾ വരെ ബിജെപിക്ക് കിട്ടും. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കൾ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button