KeralaLatest NewsNews

വർക്കലയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം

വർക്കല : മന്നാനിയ കോളേജിന് സമീപത്ത് സി.പി.എം കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകൻ നൈസാമിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു.

Read Also : വീട്ടില്‍ നായ വന്നു കയറിയാല്‍ സംഭവിക്കുന്നതിങ്ങനെ

രാത്രിയോടെയായിരുന്നു സംഭവം. നൈസാമിനെ ഗുരുതര പരുക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർത്ഥി പി.ആർ.എം ഷെബീറിനെതിരെ ലഘുലേഘകൾ വിതരണം ചെയ്ത സംഭവത്തിൽ കോൺഗ്രസ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി കൊടുക്കുകയും, പ്രതികളെ വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഐ.എൻ.റ്റി.യു.സി നിയോജകമണ്ഡലം പ്രസിഡന്റു കൂടിയായ നൈസാമിനെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button