COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് 2,112 പേര്‍ക്ക് കൂടി കോവിഡ് ബാധ

അബുദാബി: യുഎഇയില്‍ ഇന്ന് 2,112 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,191 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് കൊറോണ വൈറസ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 2,49,014 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,78,131 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 4,63,032 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,523 പേരാണ് ഇരുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,576 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button