COVID 19Latest NewsNewsIndia

കൊവിഡ് വാക്സിൻ ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ചില സംസ്ഥാന സർക്കാരുകൾ അവരുടെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനുമുള്ള നിന്ദ്യമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധൻ പറഞ്ഞു.

Read Also : ഇന്ത്യയുമായി ചേർന്ന് വാക്സിൻ ഉത്പാദക കേന്ദ്രം ആരംഭിക്കാനൊരുങ്ങി ബഹ്‌റൈൻ

മൂന്ന് ദിവസത്തിനകം വാക്സിനുകൾ തീർന്നുപോകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞത് ചര്‍ച്ചയായിരുന്നു. കൂടുതൽ സ്റ്റോക്കുകള്‍ അയക്കുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

14 ലക്ഷം കൊവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്തുള്ളവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ആന്ധ്രാ പ്രദേശ് സര്‍ക്കാരും വാക്സിൻ ക്ഷാമത്തിൽ ആശങ്ക അറിയിച്ചിരുന്നു. 3.7 ലക്ഷം വാക്സിൻ ഡോസുകളാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്രാ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയ്ക്കു പുറമെ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോപിച്ചത്.

അതേസമയം, നിരുത്തരവാദപരമായ പ്രസ്താവനകൾ എന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധൻ ഈ പരാമര്‍ശത്തെ വിശേഷിപ്പിച്ചത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങിനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനുള്ള വാക്സിൻ വിതരണം തുടരുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button