Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷനും ചർച്ച ചെയ്യാനായാണ് അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വൈറസ് വ്യാപനം തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. വൈകിട്ട് 6.30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്.

Read Also: എയർകണ്ടീഷനുകളുടെയും എൽഇഡി ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ സഹായ പദ്ധതി; അനുമതി നൽകി കേന്ദ്രമന്ത്രി സഭ

രാജ്യത്ത് പ്രതിദിന പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടായിരിക്കും അദ്ദേഹം ആദ്യം ചർച്ച നടത്തുക.

കോവിഡ് വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി നിരന്തരം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. മാർച്ച് 17 നാണ് അദ്ദേഹം അവസാനമായി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്.

Read Also: കൃഷ്ണകുമാറിൻ്റെ പ്രഭാവം മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി; തിരുവനന്തപുരത്ത് വോട്ട് നൽകിയത് ആർക്കെന്ന് പറഞ്ഞ് എസ്ഡിപിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button