Latest NewsNewsIndia

ക്രിമിനലായ സച്ചിന്‍ വാസെയെ എന്തിന് ശിവസേന പിന്തുണയ്ക്കുന്നു, ശിവസേനയെ ചോദ്യം ചെയ്ത് ബി.ജെ.പി

മുംബൈ: ശിവസേയനും സസ്പെന്റ് ചെയ്യപ്പെട്ട എ.എസ്.ഐ സച്ചിന്‍ വാസെയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍. നിരവധി തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ശിവസേന എം.പിയും സച്ചിന്‍ വാസെയുമായി ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘സച്ചിന്‍ വാസെ ഒസാമയല്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്. ഇന്റലിജന്‍സ് ഓഫീസറായ സച്ചിന്‍ വാസെയെ എന്തിനാണ് ഇങ്ങിനെ പീഡിപ്പിക്കുന്നതെന്നാണ് സഞ്ജയ് റാവുത്ത് ചോദിക്കുന്നത്. സച്ചിന്‍ വാസെ സത്യം പുറത്തുവിടുമെന്ന് കരുതി അവസാന നിമിഷം വരെ അവര്‍ ഇയാളെ പിന്തുണയ്ക്കുകയാണ്. അദ്ദേഹത്തെ ജയിലിലാക്കിയ ശേഷവും അവര്‍ സച്ചിന്‍ വാസെയെ പിന്തുണച്ചു,’ പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.

Read Also : കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി

‘മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പരംബീര്‍ സിംഗിനെതിരായ ആരോപണം ഗൗരവതരമാണ്. അവര്‍ സച്ചിന്‍ വാസെയെ വീണ്ടും സര്‍വ്വീസിലെടുത്തു. അതോടെ സംസ്ഥാനത്ത് കൊള്ള തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ പരംബീര്‍ സിംഗ് മഹാരാഷ്ട്ര സര്‍ക്കാരിനെയും ഉദ്ദവ് താക്കറെയും മറ്റുള്ളവരെയും നിശ്ശബ്ദരാക്കി. സത്യം വെളിപ്പെട്ടാല്‍ അത് ഗൗരവമുള്ളതാകുമെന്ന് അവര്‍ക്കറിയാം,’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button