Latest NewsIndia

‘എല്ലാ നേതാക്കളോടും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയു, കോവിഡ് കുറയും’ ; പ്രധാനമന്ത്രിക്ക് നിർദ്ദേശവുമായി ഉദ്ധവ്

പകര്‍ച്ചവ്യാധിക്കാലത്താണു ജീവിതമെന്ന്‌ ജനത്തെ ഓര്‍മിപ്പിക്കാന്‍ രാത്രി കര്‍ഫ്യൂ സഹായകരമാകുമെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്ര : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിക്ക് നിർദ്ദേശങ്ങളുമായി വെബ് മീറ്റിങ്ങിൽ എത്തി. കോവിഡിനെതിരായ പോരാട്ടത്തിൽ തന്റെ സംസ്ഥാനം പിന്നിലല്ലെന്ന് ഉദ്ധവ് ബാലിശമായി വാദിച്ചു. എല്ലാ നേതാക്കളും രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നാൽ കോവിഡ് വ്യാപനം കുറയുമെന്ന് ഉദ്ധവ് പറഞ്ഞു.

read also: സൈബര്‍ ആക്രമണത്തെ തള്ളുന്നു, സജീവ രാഷ്ട്രീയത്തിലേക്ക് തത്കാലമില്ല: അനില്‍ ആന്റണി

അപ്രകാരം അവരോടു ആവശ്യപ്പെടണമെന്നും പ്രധാനമന്ത്രിയോട് ഉദ്ദവ് നിർദ്ദേശിച്ചു. വാക്സിൻ കുറവാണെന്നുള്ള തന്റെ പാർട്ടിയുടെ നിരവധി നേതാക്കളുടെ പരാതികളെ തുടർന്ന് മഹാരാഷ്ട്ര ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിനിടയിലാണ് ഉദ്ധവിന്റെ പരാമർശം.രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആദ്യഘട്ടത്തിലേതിനേക്കാള്‍ രണ്ടാം ഘട്ടത്തില്‍ വൈറസിനു പ്രഹരശേഷി കൂടുതലാണ്‌. എന്നാല്‍, രോഗവ്യാപനം തടയാന്‍ രാജ്യവ്യാപക ലോക്ക്‌ഡൗണ്‍ പരിഹാരമല്ല. കോവിഡ്‌ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കുകയാണ്‌ അത്യാവശ്യം. പരിശോധനകള്‍ കൂട്ടിയും മൈക്രോ കണ്ടെയ്‌ന്‍മെന്റ്‌ സോണുകളുടെ എണ്ണം വര്‍ധിപ്പിച്ചും രാത്രികര്‍ഫ്യൂ പ്രഖ്യാപിച്ചും വ്യാപനം നിയന്ത്രിക്കാം. രാത്രി കര്‍ഫ്യൂ കോവിഡ്‌ കര്‍ഫ്യൂവെന്നു പുനര്‍നാമകരണം ചെയ്യണം. പകര്‍ച്ചവ്യാധിക്കാലത്താണു ജീവിതമെന്ന്‌ ജനത്തെ ഓര്‍മിപ്പിക്കാന്‍ രാത്രി കര്‍ഫ്യൂ സഹായകരമാകുമെന്നും മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button