KeralaLatest NewsNews

വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞു; മറുപടി പറയണമെന്ന് ബിജെപി

തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നല്‍കിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച്‌ ശിവന്‍കുട്ടിയും ശിവകുമാറും മറുപടി പറയണമെന്ന് ബി ജെ പി. എസ് ഡി പി ഐ അങ്ങോട്ടുപോയി പിന്തുണ നല്‍കിയതാകില്ലെന്നും ഇതിന് പിന്നില്‍ ആസൂത്രിതമായ ആലോചനയുണ്ടെന്നും ബി ജെ പി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷ്. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും രാജേഷ് പറഞ്ഞു.

Read Also: 15 ദിവസത്തിനുള്ളില്‍ 2 മന്ത്രിമാര്‍കൂടി രാജിവയ്ക്കും, പ്രസിഡന്റ് ഭരണം; മഹാരാഷ്ട്രയിൽ ഇനി നടക്കുന്നതിനെക്കുറിച്ച് ബിജെപി

നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞ് വി ശിവന്‍കുട്ടിക്ക് ഒപ്പം നിന്നുവെന്നായിരുന്നു എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ വെളിപ്പെടുത്തല്‍. നേമത്ത് പതിനായിരം വോട്ട് എസ് ഡി പി ഐക്ക് ഉണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നല്‍കിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് എസ് ഡി പി ഐ നേതാവ് പറഞ്ഞത്. നേരിയ വോട്ടുവ്യത്യാസംപോലും വലിയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുളള തലസ്ഥാന ജില്ലയില്‍ എസ് ഡി പി ഐ ധാരണ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button