COVID 19Latest NewsNewsIndiaInternational

കോവിഡ് പ്രതിരോധത്തിൽ ബംഗ്ലാദേശിന് വീണ്ടും സഹായ ഹസ്തവുമായി ഇന്ത്യ

ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിൽ ബംഗ്ലാദേശിന് വീണ്ടും സഹായ ഹസ്തവുമായി ഇന്ത്യ. ബംഗ്ലാദേശ് സൈന്യത്തിന് പ്രതിരോധ വാക്‌സിൻ നൽകി. ബംഗ്ലാദേശിൽ എത്തിയ കരസേന മേധാവി മേജർ ജനറൽ എംഎം നരവനെയാണ് ബംഗ്ലാദേശ് കരസേന മേധാവി അസീസ് അഹമ്മദിന് വാക്‌സിൻ ഡോസുകൾ കൈമാറിയത്.

Read Also : “അന്ന് എന്നെ തെറി വിളിച്ചവർ , ഇന്ന് ഡാൻസ് ആഘോഷിക്കുന്നു ; അന്ന് ആങ്ങളമാർ , ഇന്ന് അമ്മാവന്മാർ ” : ജസ്‌ല മാടശ്ശേരി

ആദ്യവട്ട കുത്തിവെയ്പ്പിനായുള്ള 1,00,000 വാക്‌സിൻ ഡോസുകളാണ് ബംഗ്ലാദേശ് കരസേന മേധാവിയ്ക്ക് നൽകിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നൽകുന്ന സഹായങ്ങളിലും സഹകരണത്തിലും അസീസ് അഹമ്മദ് നന്ദി അറിയിച്ചു.

സൈനിക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അസീസി നരവാനെയെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ബംഗ്ലാദേശിൽ എത്തിയത് . കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമാക്കുന്നതും ചർച്ചയായി. ഇതിന് പുറമേ പരസ്പര സഹകരണം ദൃഢമാക്കുമെന്നും ഇരു രാജ്യങ്ങളും ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button