Latest NewsNewsInternational

ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധി

 

ന്യൂഡല്‍ഹി: അമേരിക്ക ഉപരോധത്തില്‍ ഇളവു വരുത്തിയാലുടന്‍ ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 2019െ ന്റെ മധ്യത്തോടെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നു.

ട്രംപ് റദ്ദാക്കിയ ഇറാന്‍ ആണവ കരാര്‍ പുനരാരംഭിക്കുന്നത് യു.എസും മറ്റു ലോകശക്തികളും വിയന്നയില്‍ കൂടിയാലോചിച്ചുവരുകയാണ്. ഉപരോധം നീക്കിയാല്‍ വേഗത്തില്‍തന്നെ കരാറുകളില്‍ ഏര്‍പ്പെടാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാനിയന്‍ എണ്ണ വിപണിയില്‍ വരുന്നത് വിലയില്‍ താഴ്ചയുണ്ടാക്കുക മാത്രമല്ല, ഇറക്കുമതിയില്‍ വൈവിദ്ധ്യംകൊണ്ടുവരാനും ഇന്ത്യയെ സഹായിക്കും.

നിലവില്‍ ഇറാഖ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍. തൊട്ടുപിന്നാലെ സൗദി അറേബ്യയും യു.എ.ഇയും. നൈജീരിയ നാലാമതും യു.എസ് അഞ്ചാമതുമാണ്.

 

shortlink

Post Your Comments


Back to top button