KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിൽ വർധിപ്പിക്കും. ആവശ്യമായ ഐസിയുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ സജ്ജമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ തുടരാം. എന്നാൽ അതിനുള്ള സൗകര്യങ്ങൾ വിട്ടിലുണ്ടായിരിക്കുന്നവർക്ക് മാത്രമെ ഇതിന് അനുവാദമുണ്ടായിരിക്കൂവെന്ന് കെ കെ ശൈലജ പറഞ്ഞു.

Read Also: കോവിഡ് വ്യാപനം വർധിച്ചെങ്കിലും ട്രെയിൻ സർവ്വീസുകൾ വെട്ടിക്കുറയ്ക്കില്ല; നിലപാട് വ്യക്തമാക്കി റെയിൽവെ

രോഗികളുടെ എണ്ണം കൂടിയാൽ ആവശ്യമെങ്കിൽ അതാത് പ്രദേശങ്ങളിൽ സിഎഫ്എൽടിസികൾ വർധിപ്പിക്കും. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എൽടിസികളുടെ എണ്ണവും കൂട്ടും. സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാൻ വാക്സിനേഷൻ ദ്രുതഗതിയിലാക്കണം. വാക്സിനേഷനിൽ കേരളം നന്നായി പ്രവർത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർ കൂടി എത്രയും വേഗം വാക്സിൻ സ്വീകരിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്സിൻ എടുത്തു എന്ന് ഉറപ്പു വരുത്തും. അതിനായി മാസ് ക്യാമ്പെയ്ൻ ആരംഭിക്കും. അതനുസരിച്ച് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

കോവിഡ് മാനേജുമെന്റും നോൺ കോവിഡ് മാനേജുമെന്റും ഒരുപോലെ നടത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. അതിനാൽ തന്നെ മരണ നിരക്ക് കുറഞ്ഞു. ഇനിയും ആ പ്രവർത്തനം തുടരും. കോവിഡ് കേസുകൾ വർധിച്ചാൽ ചില ആശുപത്രികളെ പൂർണമായും കോവിഡ് ആശുപത്രികളാക്കി മാറ്റേണ്ടി വരും. അതനുസരിച്ച് മറ്റ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമുണ്ടാക്കും. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

കോവിഡാനന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് സംസ്ഥാനത്തെ മരണനിരക്ക് 0.4 ആയി പിടിച്ചു നിർത്തിയത്. വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെയിൻ ബ്രേക്ക് ചെയ്യുക എന്നതാണ് പ്രധാനം. ഏപ്രിൽ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ നമുക്ക് കോവിഡ് വ്യാപനത്തെ പിടിച്ചു നിർത്താം. ബാക് ടു ബേസിസ് ക്യാമ്പെയ്ൻ ശക്തമാക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. ചടങ്ങുകൾക്ക് ആൾക്കൂട്ടം കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Read Also: കശ്മീരിൽ ഭീകര സംഘടനയായ അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ തുടച്ചുനീക്കി സൈന്യം, നടന്നത് മണിക്കൂറുകൾ നീണ്ട പോരാട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button