Latest NewsKeralaNews

ഈ 5 മണ്ഡലങ്ങൾ ബിജെപിക്ക് തന്നെ; ഇടത് – വലത് ക്യാമ്പുകളിൽ ആശങ്ക, ഞെട്ടൽ: ഇനി ജനനായകന്മാർ നയിക്കും!

ബിജെപിയുടെ ഷുവർ ഹിറ്റ് മണ്ഡലങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ, ഓരോ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിംങ് ഇടത് – വലത് ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. എ പ്ളസ് മണ്ഡലമായി ബിജെപി കരുതുന്ന ഇടങ്ങളിൽ ബിജെപിക്ക് അനുകൂലമായി കാറ്റ് വീശുമെന്ന ഭയത്തിൽ ഇടത് ക്യാമ്പ്. ബിജെപി പ്രതീക്ഷയോടെ നോക്കുന്ന ഷുവർ ഹിറ്റെന്ന് കരുതുന്ന അഞ്ച് മണ്ഡലങ്ങളുണ്ട്.

5 മണ്ഡലങ്ങളിൽ മൂന്നെണ്ണം ഇടതിനും വലതിനും ഏറെ ആശങ്കയുണർത്തുന്നതാണ്. എല്ലാ കണക്കുകൂട്ടലും, സർവേകളും മഞ്ചേശ്വരം, കോന്നി, നേമം എന്നിവടങ്ങളിൽ ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്നാണ് പ്രവചിച്ചിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിച്ചത്. കെ. സുരേന്ദ്രൻ്റെ വ്യക്തിപ്രഭാവവും ജനങ്ങൾക്കിടയിലേക്കിറങ്ങിയുള്ള പാർട്ടിയുടെ പ്രവർത്തനവും ഇക്കുറി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിജെപി കരുതുന്നു.

Also Read:ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസ് കണ്ടെത്തി, അരിയിലും പരുത്തിയിലും സാന്നിധ്യം

മഞ്ചേശ്വരത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം താരതമ്യം ചെയ്യുമ്പോൾ ഇക്കുറി വിജയം ബിജെപിക്ക് തന്നെ. 2011, 2016 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഇവിടെ രണ്ടാമതെത്തിയത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ഇത്തവണ ജനങ്ങൾ താമരയ്ക്കൊപ്പമാണെന്ന വിശ്വാസത്തിലാണ് മുന്നണി. ബിജെപിയുടെ ആത്മവിശ്വാസം ഇടതിനും വലതിനും വലിയ ആശങ്ക തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോന്നിയിലും സ്ഥിതി മറിച്ചല്ല.

കേരളം ചങ്കിടിപ്പോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. നേമം പിടിക്കാൻ എൽഡിഎഫും യുഡിഎഫും കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോഴും ആത്മവിശ്വാസത്തിലാണ് ബിജെപി. നേമത്തെ ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് അവർ. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് നേമം മണ്ഡലമാണ്. സിപിഎമ്മിന്റെ പക്കൽ നിന്നുമാണ് ബിജെപി ഈ സീറ്റ് പിടിച്ചെടുത്തത്. തിരിച്ച് കൊടുക്കില്ലെന്ന ഉറപ്പിലാണ് മുന്നണി. കുമ്മനം രാജശേഖരന് മണ്ഡലത്തിൽ മികച്ച വരവേൽപ്പാണ് ലഭിച്ചത്.

Also Read:സിനിമാ നിർമ്മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാടും തൃശൂരുമാണ് ഇനിയുള്ള മണ്ഡലങ്ങൾ. തൃശൂരിൽ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ സുരേഷ് ഗോപി തന്നെയാണ് മണ്ഡലത്തിൽ ഇക്കുറിയും എൻ ഡി എ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ സുരേഷ് ഗോപി തോറ്റപ്പോൾ തന്നെ ജനങ്ങൾക്കിടയിൽ നിരാശ ഉയർന്നിരുന്നു. ഇത്തവണ നിരാശപ്പെടേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് സൂചന. എം പി ഫണ്ടിൽ നിന്നെന്നാല്ലാം താരം നിരവധി പേർക്ക് സഹായം നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താൽ തൃശൂർ ഇക്കുറി സുരേഷ് ഗോപി എടുക്കുമെന്ന് തന്നെ കരുതാം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന പാലക്കാടിനെ ഇത്തവണ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി പിടിച്ചെടുത്ത പാലക്കാട് നിയോജക മണ്ഡലത്തിൽ 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയാണ് പാലക്കാട് ബിജെപി ഭരണത്തിലേക്ക് കയറിയത്. ഇത്തവണ ഇ ശ്രീധരനാണ് ഇവിടെ എൻ ഡി എ സ്ഥാനാർത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button