KeralaNattuvarthaLatest NewsNews

ജലീലിനെ സംരക്ഷിച്ചത് മുഖ്യമന്ത്രി, ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കണം; ചെന്നിത്തല

ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി. ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘നിരവധി തവണ ചട്ടലംഘനങ്ങളും നിയമ ലംഘനങ്ങളുംനടത്തുകയും അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയും ചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം മുഖ്യമന്ത്രിയാണ് ഈ മന്ത്രിയെ സംരക്ഷിച്ചത്. മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കാന്‍ നടപടി സ്വീകരിക്കണം’. ചെന്നിത്തല ആവശ്യപ്പെട്ടു.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button