CinemaLatest NewsNewsEntertainment

നരകത്തിലെ വിറകുകൊള്ളിയായി മാറുന്നു; ഇനി അല്ലാഹുവിൽ ജീവിതമർപ്പിക്കണം; അഭിനയം വിടുന്നതായി അറിയിച്ച് സാഖ്വിബ് ഖാൻ

സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗ്ലാമർ ലോകം വിടുന്നതായി നടൻ അറിയിച്ചത്. പുതിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

ഇത്രയും നാൾ അല്ലാഹുവിന് എതിരായാണ് ജീവിച്ചത്. നരകത്തിലെ വിറകുകൊള്ളിയായി മാറുന്നതുപോലെ തോന്നുന്നു. എല്ലാ ദിവസങ്ങളിലും നമസ് ചെയ്യാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പൂർണ്ണമായും അല്ലാഹുവിന് കീഴടങ്ങാനാണ് തീരുമാനം. ഭാവിയിൽ മോഡലിംഗോ അഭിനയമോ തുടരില്ല. അല്ലാഹു നല്ലതുമാത്രമേ വരുത്തുകയുള്ളൂ.- സാഖ്വിബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by S A K I B K H A N (@saqibkhan_64)

‌ ഖുർ ആൻ വായിക്കുമ്പോൾ സമാധാനം ലഭിക്കുന്നുണ്ടെന്നും സാഖിബ് പറഞ്ഞു. നാളിതുവരെയുള്ള പ്രവർത്തികളിൽ അല്ലാഹുവിനോട് മാപ്പ് ചോദിക്കുന്നു. അപേക്ഷ അല്ലാഹു കേൾക്കുമെന്നാണ് കരുതുന്നതെന്നും സാഖ്വിബ് ഖാൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button