Latest NewsKeralaNattuvarthaNews

മഴക്കാലമാണ് വരുന്നത്, സൂക്ഷിക്കണം; ജാഗ്രതാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാനം

പത്തനംതിട്ട : മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

Also Read:മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങളെയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല ; നില തൃപ്തികരം

ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് എന്നിവര്‍ കാമ്ബയിന്‍ ആക്ഷന്‍ പ്ലാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി.ഡോ.പി.അജിത എന്നിവര്‍ ആരോഗ്യ ജാഗ്രതാ ക്ലാസുകളും നയിച്ചു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന പേരില്‍ നടപ്പാക്കുന്ന ഈ വര്‍ഷത്തെ കാമ്ബയിനില്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വൈസ് ചെയര്‍മാനും ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button