Latest NewsNewsInternational

ബംഗ്ലാദേശിൽ മോദിക്കെതിരെ നടന്ന കലാപത്തെ പിന്തുണയ്ക്കാത്തവരെ മസ്ജിദിൽ കയറി ഭീഷണിപ്പെടുത്തി തീവ്ര ഇസ്ലാമിക് സംഘടന

ധാക്ക : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ ഇസ്ലാം വിശ്വാസികളെ മസ്ജിദിൽ കയറി ഭീഷണിപ്പെടുത്തി തീവ്ര ഇസ്ലാമിക സംഘടനയായ ഹെഫസത്ത് ഇ ഇസ്ലാം.

Read Also : കേന്ദ്ര സര്‍ക്കാരിന് നല്ല നിര്‍ദേശങ്ങളോട് അലര്‍ജിയാണെന്ന് രാഹുൽ ഗാന്ധി

ഗായ്ബന്ദ് ജില്ലയിലെ സിലമോണി മസ്ജിദിലായിരുന്നു സംഭവം. ഉച്ചപ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തു കൂടിയപ്പോഴായിരുന്നു ഭീഷണി മുഴക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ മസ്ജിദിൽ എത്തിയത്. പ്രാർത്ഥനയ്ക്കിടെ പുരോഹിതനെ കയ്യേറ്റം ചെയ്ത ഇവർ വിശ്വാസികളോട് കലാപത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇല്ലെങ്കിൽ വകവരുത്തുമെന്നും ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായി മസ്ജിദ് ഇമാം മോത്‌ലബ് ഉദ്ദിൻ പറഞ്ഞു.

പ്രാർത്ഥന തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത് മസ്ജിദ് ഭരണ സമിതി അംഗങ്ങൾ എത്തിയത് സംഘർഷത്തിന് വഴിവെച്ചു. സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മസ്ജിദുകളിലെ പ്രാർത്ഥനകൾക്കായി ബംഗ്ലാദേശ് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button