Latest NewsNewsInternational

പരമ്പരാഗത വേഷത്തിൽ അതിസുന്ദരിയായി വധു; വരന്റെ വേഷം ഷോർട്‌സ് മാത്രം; കാരണം ഇങ്ങനെ

രമ്പരാഗത വിവാഹവസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി വധു. എന്നാൽ വരന്റെ വേഷം ഒരു ചുവന്ന ഷോർട്‌സ് മാത്രം. സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണിത്. വരന്റെ ശരീരത്തിൽ ചിലയിടങ്ങളിൽ മുറിവ് പറ്റിയിരിക്കുന്നതായും ചിത്രങ്ങളിലുണ്ട്.

അസാധാരണത്വം നിറഞ്ഞ ഈ വിവാഹ ചിത്രത്തെ കുറിച്ചുള്ള ചർച്ചയിലാണ് ഇപ്പോൾ സൈബർ ലോകം. വരന് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പലവിധ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി വരന്റെ ബന്ധുക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Read Also: തിരുവനന്തപുരത്തെ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ നേരത്തെ ആക്രമണം നടന്നതായി പോലീസ്

കിഴക്കൻ ജാവയിലെ ലെൻഗ്‌കോങ് സ്വദേശികളായ സുപ്രാപ്‌ടോയും എലിൻഡ ഡ്വി ക്രിഷ്ടിയാനിയുമാണ് ചിത്രത്തിലുള്ളത്. ഏപ്രിൽ രണ്ടാം തീയതിയായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് നാലു ദിവസം മുൻപ് വരൻ സുപ്രാപ്‌ടോയ്ക്ക് ഒരു അപകടം പറ്റി.

അപകടത്തിൽ സുപ്രാപ്‌ടോയ്ക്ക് സാരമായി പരിക്കേറ്റു. തോളിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അപകടം സംഭവിച്ചെങ്കിലും വിവാഹം മാറ്റിവെയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു വരനും വധുവും. തുടർന്ന് ഇരുവരുടെയും വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചു. എന്നാൽ വിവാഹ വസ്ത്രം ധരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു വരൻ. ഇതോടെയാണ് ഷോർട്‌സ് ധരിച്ച് വിവാഹച്ചടങ്ങുകൾ പൂർത്തീകരിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

Read Also: കുരുക്ക് മുറുകുന്നു; സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന

shortlink

Related Articles

Post Your Comments


Back to top button