Latest NewsKeralaNews

കുരുക്ക് മുറുകുന്നു; സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു. ശ്രീരാമകൃഷ്ണൻ സരിത്തിന് ഡോളർ നൽകിയെന്ന് പറയപ്പെടുന്ന ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി. ഈ ഫ്‌ളാറ്റിൽ സ്പീക്കർ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്‌ന മൊഴി നൽകിയിരുന്നു.

Read Also: തിരുവനന്തപുരത്തെ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ നേരത്തെ ആക്രമണം നടന്നതായി പോലീസ്

സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫ്‌ളാറ്റിൽ പരിശോധന നടത്താനെത്തിയത്. വ്യാഴാഴ്ച്ച കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസുഖബാധിതനാണെന്നും യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സ്പീക്കർ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വസതിയിലെത്തി സ്പീക്കറെ ചോദ്യം ചെയ്തത്.

ഞായറാഴ്ച്ച വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. വിശദമായ ചോദ്യം ചെയ്യലാകും ഞായറാഴ്ച്ച നടക്കുക. യുഎഇ കോൺസൽ ജനറൽ വഴി വിദേശത്തേക്ക് ഡോളർ കടത്തിയെന്നും ഗൾഫിൽ നിക്ഷേപം നടത്തിയെന്നുമാണ് സ്പീക്കർക്കെതിരെയുള്ള കേസ്.

Read Also: രാഷ്ട്രീയ കൊലയ്ക്ക് അറുതി വരണമെങ്കില്‍ അത് ആസൂത്രണം ചെയ്യുന്ന ഉന്നത നേതാക്കളെയും തുറങ്കലിൽ അടയ്ക്കണം ; കെ കെ രമ

shortlink

Related Articles

Post Your Comments

Related Articles


Back to top button