Latest NewsNewsIndia

കസേര നഷ്ടപ്പെടുമെന്ന് മനസിലായതോടെ ദീദിയുടെ നിലവാരം താഴ്ന്നു; കൂച്ച് ബിഹാറിൽ നടന്നത് ഖേദകരമായ സംഭവമെന്ന് പ്രധാനമന്ത്രി

സിലിഗുരി : പശ്​ചിമ ബംഗാളിലെ നാലാംഘട്ട വോ​ട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടത് ഖേദകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളെ ദു:ഖം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

വോട്ടെടുപ്പിനിടെ കൂച്ച് ബിഹാറിലെ മാതഭംഗയിൽ നടന്ന വെടിവെയ്പിലാണ് അഞ്ചു പേർ കൊല്ലപ്പെട്ടത്. ബിജെപിക്ക് ജനങ്ങൾ നൽകുന്ന പിന്തുണയിൽ ദീദിയും ഗുണ്ടകളും അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also : പർദ്ദ ഇട്ട ആരെയെങ്കിലും മതിയോ?, ‘പോര’; മുഖം കാണുന്നുണ്ടോ ഇല്ലയോ എന്നതല്ല മുഖ്യമെന്ന് ദിലീഷ് പോത്തൻ

കസേര നഷ്ടപ്പെടുന്ന സ്ഥിതി മനസിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നത്. എന്നാൽ സുരക്ഷാ സേനയെ ആക്രമിച്ചും കലാപമുണ്ടാക്കിയും വോട്ടെടുപ്പ് തടസപ്പെടുത്തിയുമുളള തന്ത്രങ്ങൾ ഒരിക്കലും മമതയെ സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ഇത്തരം തന്ത്രങ്ങൾ പയറ്റി രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button