Latest NewsIndia

എല്ലാവർക്കും വാക്സീൻ നൽകണമെന്ന ആവശ്യവുമായി രാഹുൽഗാന്ധി

മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ന്യൂഡൽഹി ∙ രാജ്യത്തുള്ള എല്ലാവർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്.

കേന്ദ്രത്തിന്റെ മോശം നടപ്പാക്കലും മേല്‍നോട്ടവും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിന്‍ നിര്‍മ്മാതാക്കളുടെയും ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ കത്തില്‍ കുറ്റപ്പെടുത്തി.വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ആവശ്യമുള്ളവര്‍ക്കെല്ലാം വാക്സിന്‍ വിതരണം ചെയ്യണമെന്ന് രാഹുല്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യവും ആഗ്രഹവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നത് പരിഹാസ്യമാണെന്നും രാഹുല്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button