KeralaLatest NewsNews

റയിൽവെയെ തളർത്താനാകാതെ കോവിഡ്; സര്‍വീസുകള്‍ക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയില്‍വെ

കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായാലും ട്രയിന്‍ സര്‍വീസുകള്‍ക്ക് മുടക്കം ഉണ്ടാവില്ലെന്ന് റെയില്‍വെ. ലോക്ഡൗണിന് മുന്‍മ്പ് സര്‍വീസ് ഉണ്ടായിരുന്ന 90 ശതമാനം ട്രയിന്‍ സര്‍വീസും പുനരാരംഭിച്ചതായി പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി അറിയിച്ചു. ട്രയിന്‍ യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ആര്‍.പി.എഫ് പരിശോധിക്കും. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ എന്ന ആശങ്കയാണ് എങ്ങും. എന്നാല്‍ ഒരു സര്‍വീസും നിര്‍ത്തി ല്ലെന്ന് പാലക്കാട് ഡി.ആര്‍.എം അറിയിച്ചു.

Read Also: സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന : ഇന്നത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

2020 മാര്‍ച്ച്‌ 24 ന് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇപ്പോള്‍ 90 ശതമാനത്തിലേറെ പുനരാരംഭിച്ചു എന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എല്ലാമുള്ള ട്രെയിനുകള്‍ നിലവില്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. ട്രയിന്‍ യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരും. യാത്രക്കിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍പിഎഫിന് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പാലക്കാട് ഉള്‍പ്പെടെ ഉളള റെയില്‍വെ സ്റ്റേഷനുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമാന രീതിയില്‍ സ്റ്റേഷനുകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button