KeralaLatest NewsNews

കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയി, നേതൃത്വം കാലുവാരി?; ചോർച്ചയിൽ ആശങ്കപ്പെട്ട് മുസ്ളിം ലീഗ്

മഞ്ചേശ്വരത്ത് കോൺഗ്രസ്​ വോട്ട്​ ബി.ജെ.പിയിലേക്ക് ചോർന്നതായി മുസ്ലീം ലീഗിന്​ സംശയം

മീ​ഞ്ച: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോളിംങ് ശതമാനമനുസരിച്ചുള്ള കണക്കുകൂട്ടലിലാണ് മുന്നണികൾ. മ​ഞ്ചേ​ശ്വ​ര​ത്തും ഇത്തരം കണക്കുകൂട്ടലുകൾ നടക്കുകയാണ്. മഞ്ചേശ്വരത്ത് ബിജെപി വിജയിക്കുമോയെന്ന ആശങ്കയിലാണ് മുസ്ളിം ലീഗ്. കോ​ൺ​ഗ്ര​സ്​ വോട്ട് ബി.ജെ.പിക്ക് പോയെന്ന സംശയത്തിലാണ് നേതൃത്വം.

മഞ്ചേശ്വരത്ത് യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ ഇത്തവണ ബി.​ജെ.​പിക്ക് പോയെന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ എന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തിന്റെ അറിവോടെയാണ് ഇക്കാര്യങ്ങൾ നടന്നതെന്നാണ് ലീഗ് കരുതുന്നത്. കോൺഗ്രസ് നേതൃത്വം തന്നെ കാലുവാരിയെന്നും നേതാക്കളുടെ അറിവോടെ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് മറിച്ചുവെന്നുമാണ് മുസ്ളിം ലീഗ് കരുതുന്നത്.

Also Read:ജലീലിന് വേണ്ടി ലോകായുക്തയെ മുഖ്യമന്ത്രി തള്ളിപ്പറയുമോ ? മുഖ്യമന്ത്രിയുടെ പ്രതികരണമറിയാൻ കാത്തിരിക്കുന്നു കേരളം

കോ​ൺ​ഗ്ര​സി​ന് പൊ​തു​വേ സ്വാ​ധീ​ന​മു​ള്ള വോ​ർ​ക്കാ​ടി, മീ​ഞ്ച, പൈ​വ​ളി​ഗെ, പു​ത്തി​ഗെ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളിലാ​ണ് ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് മ​റി​ച്ച​തെ​ന്നാ​ണ് വിലയിരുത്തൽ. ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15 വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ട​തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ ന​ഷ്​​ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​തി​നും പി​ന്നി​ൽ ഇ​ത്ത​വ​ണ​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഈ അനിഷ്ടം ഇത് വോട്ടിലും പ്രതിഫലിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button