CinemaLatest NewsNewsKollywood

വാടകയ്ക്കൊരു വീട് കിട്ടാൻ ചെന്നൈ തെരുവുകളിലൂടെ അലഞ്ഞത് പട്ടിയെ പോലെ ; വിജയ് സേതുപതി മനസ്സ് തുറക്കുന്നു

പെട്ടന്നൊരിക്കൽ സ്റ്റാർ വാല്യുവിലേക്ക് ഉയർന്നു കയറിയ ഒരാളല്ല വിജയ് സേതുപതി. അയാൾ നടന്ന വഴികളൊക്ക കൂട്ടിനോക്കിയാൽ അയാളുടെ സിനിമാ ജീവിതം ഒരുപാട് വർഷങ്ങൾ നീണ്ടതാണെന്ന് കാണാം. ഇപ്പോൾ ആ ജീവിതത്തിന്റെ നേർക്കാഴ്ചകളെ തുറന്ന് പറയുകയാണിപ്പോൾ വിജയ് സേതുപതി.

Also Read:സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം; വയനാട്ടില്‍ ആറു വയസ്സുകാരി മരിച്ചു

തന്റെ അനുഭവങ്ങളാണ് തന്നെ അത്തരത്തില്‍ രൂപപ്പെടുത്തിയതെന്ന്‌അദ്ദേഹം പറഞ്ഞു.
സിനിമയില്‍ അവസരത്തിനായി നടക്കുമ്പോള്‍ ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ടെന്നും ആ അനുഭവത്തില്‍ നിന്നാണ് ആണ്ടവന്‍ കട്ടളെ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും എന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുണ്ട്. ഈ അനുഭവങ്ങളാണ് എന്നെ ലാളിത്യത്തോടും വിനയത്തോടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കൂടി വിജയ് സേതുപതിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും മികച്ച നാടനായി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് വിജയ് സേതുപതി.

shortlink

Related Articles

Post Your Comments


Back to top button