KeralaLatest NewsNews

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപകന് ദാരുണാന്ത്യം

അടിമാലി : കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ അപ്പേ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ‌ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന അധ്യാപകന് ദാരുണാന്ത്യം. അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ താമസം കൊച്ചുകരോട്ട് ഡെന്നീസ് (44) ആണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ ദേശീയ പാതയിൽ ചാറ്റുപാറ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായിരിക്കുന്നത്. അടിമാലിയില്‍ നിന്നും മച്ചിപ്ലാവിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോൾ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു ഉണ്ടായത്. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കായിക അധ്യാപകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button