COVID 19Latest NewsKeralaIndiaNews

സംസ്ഥാനത്ത് കോ​വി​ഡിന്റെ ര​ണ്ടാം തരംഗം ; മുന്നറിയിപ്പുമായി വിദഗ്​ധ സമിതി

തി​രു​വ​ന​ന്ത​പു​രം:​ സം​സ്ഥാ​ന​ത്തെ കു​തി​ച്ചു​യ​രു​ന്ന പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ കോ​വി​ഡി​ന്റെ ര​ണ്ടാം ത​രം​ഗ​മാ​ണെ​ന്ന്​ വി​ദ​ഗ്​​ധ സ​മി​തി​യു​ടെ സ്ഥി​രീ​ക​ര​ണം. ​മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെയ്യുമ്പോൾ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ പ്ര​തി​ദി​ന കേ​സു​ക​ളു​ടെ പെ​​ട്ടെ​ന്നു​ള്ള വ​ര്‍​ധ​ന ര​ണ്ടാം ത​രം​ഗം ത​ന്നെ​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. തീ​വ്ര​വ്യാ​പ​ന​ത്തിന്റെ സാ​ഹ​ച​ര്യ​ത്തി​ല്‍ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ പേ​ര്‍​ക്കും സാ​ധ്യ​മാ​കും വേ​ഗ​ത്തി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ​ നി​ര്‍​ദേ​ശം.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 156 ഉം ​ബി​ഹാ​റി​ല്‍ 151 ഉം ​തെ​ല​ങ്കാ​ന​യി​ല്‍ 136 ഉം ​ക​ര്‍​ണാ​ട​ക​യി​ല്‍ 73 ഉം ​ത​മി​ഴ്​​നാ​ട്ടി​ല്‍ 64 ഉം ​ശ​ത​മാ​ന​മാ​ണ്​ കേ​സു​ക​ളു​ടെ വ​ര്‍​ധ​ന. അ​തേ​സ​മ​യം കേ​ര​ള​ത്തി​ലേ​ത്​ 26 ശ​ത​മാ​ന​മാ​ണ്.  ​കേ​സു​ക​ള്‍ ഇ​നി​യും കൂ​ടാ​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​തി​ല്‍ കൂ​ടു​ത​ലും യു​വാ​ക്ക​ളാ​ണെ​ന്ന്​ വി​ല​യി​രു​ത്ത​ല്‍.

തീ​വ്ര​വ്യാ​പ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​റ​സ്​ പ​ട​ര്‍​ച്ച​യു​ടെ സ്വ​ഭാ​വം വി​ല​യി​രു​ത്തി​യാ​ണ്​ ഈ ​നി​ഗ​മ​നം. മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​തി​ല്‍ പ​കു​തി​യി​ലേ​റെ യു​വാ​ക്ക​ളാ​ണ്. നി​ല​വി​ല്‍ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 10.13 ശ​ത​മാ​നം ​പേ​ര്‍​ക്കാ​ണ്​ സം​സ്ഥാ​ന​ത്ത്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​ത്.

രോ​ഗ​ബാ​ധ​മൂ​ലം താ​ല്‍​ക്കാ​ലി​ക പ്ര​തി​രോ​ധ​ശേ​ഷി ആ​ര്‍​ജി​ച്ച​വ​ര്‍ 40 ല​ക്ഷ​ത്തി​ല്‍ താ​ഴെ​യും. സാ​മൂ​ഹി​ക സമ്പർക്കം ഏ​റെ​യു​ള്ള​വ​ര്‍ എ​ന്ന നി​ല​യി​ല്‍ മു​തി​ര്‍​ന്ന​വ​രെ​ക്കാ​ള്‍ രോ​ഗ​സാ​ധ്യ​ത​യേ​റെ യു​വാ​ക്ക​ളി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ​പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക​ള്‍ മാ​റ്റി​വെ​ച്ച്‌​ 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ പേ​ര്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്​ പ്രാ​യോ​ഗി​ക​​മ​ല്ലെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button