COVID 19Latest NewsNewsGulfOman

ഒമാനിൽ പുതുതായി 3544 പേർക്ക് കോവിഡ്

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 29 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് മരണസംഖ്യ 1776 ആയി ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 3544 പേർക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,71,549 ആയി. 2815 പേര്‍ കൂടി കഴിഞ്ഞ 72 മണിക്കൂറിനിടെ രോഗമുക്തി നേടിയിരിക്കുന്നു. ഇവരുള്‍പ്പെടെ ആകെ 152,784 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഇവരടക്കം 773 പേരാണ് ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 229 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Related Articles

Post Your Comments


Back to top button