Latest NewsNewsIndia

കോവിഡ് രണ്ടാം തരംഗം, മാക്രോ ലോക് ഡൗണ്‍ കൊണ്ടുവരുന്നതിന് മുന്നൊരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും മാക്രോ കണ്ടയ്ന്‍മെന്റ് സോണുകളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ വിതരണം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്.

Read Also : കോവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍ വരുന്നു

ഏപ്രില്‍ 11 മുതല്‍ 14 വരെ നടക്കുന്ന മെഗാ വാക്സിനേഷന്‍ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചു. ആവശ്യമുണ്ടെങ്കില്‍ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടയ്ന്‍മെന്റ് സോണുകളെ കുറിച്ച് എത്ര ബോധവാന്മാരാണോ അതനുസരിച്ചായിരിക്കും കോവിഡ് പോരാട്ടത്തിലെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button