Latest NewsNewsIndia

രാജ്യത്ത് കൊവിഡിന്റെ രണ്ടാംഘട്ട പോരാട്ടം, സുരക്ഷിതരാകുവാന്‍ ‘ ടിക്ക ഉത്സവ് കാമ്പയിന്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ഇന്ത്യയില്‍  കൊവിഡ്‌  രണ്ടാം തരംഗം തുടങ്ങിയതിനു പിന്നാലെ രണ്ടാംഘട്ട വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ 11 നും 14 നും ഇടയില്‍ 4 ദിവസം നീളുന്ന ‘ടിക്ക ഉത്സവ്’ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിലും സാമൂഹിക ശുചിത്വത്തിലും ശ്രദ്ധ ചെലുത്താനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

Read Also : മദ്യശാല വേണോ? വേണ്ടയോ?; സ്ത്രീകളുടെ പരാതിയിൽ വോട്ടെടുപ്പ്, ഒടുവിൽ ഫലം വന്നപ്പോൾ എല്ലാവർക്കും സന്തോഷം

കൊവിഡിനെതിരായ പോരാട്ടം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ജനങ്ങള്‍ക്ക് മുമ്പില്‍ നാല് നിര്‍ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാന്‍ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാന്‍ സഹായിക്കണമെന്നാണ് ഇതില്‍ ആദ്യത്തേത്. വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ക്ക് വാക്‌സിനെക്കുറിച്ച് വലിയ ധാരണയുണ്ടാകാനുള്ള സാധ്യതയില്ലെന്നും ഇത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്‌സിനെടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം പുറമേ കൊവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കൊവിഡിനെക്കുറിച്ചും കൊവിഡ് ചികിത്സയെക്കുറിച്ചും അറിവില്ലാത്തവരില്‍ അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറായാല്‍ അയാളും അയാള്‍ക്ക് ഒപ്പമുള്ളവരും സുരക്ഷിതരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപീകരിക്കാനാണ് അടുത്ത നിര്‍ദേശം. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപീകരിക്കാന്‍ രോഗിയുടെ കുടുംബം തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button