Latest NewsNewsIndia

വർഗീയതയുടെ വൈറസുകൾക്ക് ബംഗാളിൽ ​ ഇരപിടിക്കാനാകില്ല; വിജയ പ്രതീക്ഷയിൽ പി.ചിദംബരം

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പങ്കുവെച്ച്​ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി.ചിദംബരം. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്​, ഈ​ശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ്​ ടാഗോർ, സുഭാഷ്​ ചന്ദ്ര ബോസ്​, സത്യജിത്​ ​റായ്​ അടക്കമുള്ളവരുടെ മണ്ണിൽ​ വർഗീയതയുടെ വൈറസുകൾക്ക്​ ഇരപിടിക്കാനാകുമെന്ന്​ ഞാൻ വിശ്വസിക്കുന്നില്ലെന്ന്​ പി.ചിദംബരം ട്വീറ്റ്​ ചെയ്​തു.

ബംഗാളിൽ വലിയ തോതിൽ സാമൂഹിക ധ്രുവീകരണം നടക്കുകയാണെന്നും​ ഇത്തരം വലിയ ദുരന്തം സംസ്ഥാനത്തിന്​ നൽകിയതിൽ വലിയ പങ്ക്​ വഹിച്ചത്​ ബിജെപിയാണെന്നും പി. ചിദംബരം നേരത്തേ ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബംഗാളിൽ വർഗീയത വിജയിക്കില്ലെന്ന്​ ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button