KeralaNattuvarthaLatest NewsNewsCrime

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു കാണിക്ക മോഷ്ടിച്ച കള്ളൻ അമ്പലനടയിൽ തന്നെ ബോധം കെട്ട് വീണു; അറസ്റ്റ്

ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ കുന്നുമ്മൽ ആബിദ് ആണ് ബോധരഹിതനായി വീണ് പൊലീസ് പിടിയിലായത്

നിലമ്പൂർ: ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയയാളെ പിടികൂടി പൊലീസ്. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവിൽ മോഷ്ടിക്കാൻ കയറിയ വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മൽ ആബിദ് (35) ആണ് പൊലീസ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ ആബിദിന് വില്ലനായത് തൻ്റെ മദ്യപാനം തന്നെയാണ്. മദ്യപിച്ച് ബോധരഹിതനായ ഇയാളെ ശാന്തിയും നാട്ടുകാരും ചേർന്ന് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Also Read:24 കണ്ണുകളുള്ള അപൂർവ ജീവി കേരളത്തിലെ കായലുകളില്‍ : വിഷമേറ്റാല്‍ ബാധിക്കുന്നത് ഹൃദയ നാഡീവ്യവസ്ഥകള്‍ക്ക്

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ഭണ്ടാരം കുത്തിപ്പൊളിച്ചു കാണിക്കയും കൊണ്ടു പോവുന്നതിനിടെ അമ്പല നടയിൽ തന്നെ ബോധംകെട്ടു വീഴുകയായിരുന്നു പ്രതി. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ വിളക്കുവെക്കാൻ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലനാണ് കള്ളനെ ആദ്യം കണ്ടത്.

ഭണ്ഡാരത്തിന് പിന്നാലെ ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഉടൻ നിലമ്പൂർ പോലീസിൽ അറിയിച്ചു. പോലീസ് എത്തി ആബിദിനെ കസ്റ്റഡിയിലെടുത്തു. ഭാരവാഹികൾ പോലീസിൽ പരാതിനൽകി. പ്രദേശത്തു 2 ദിവസത്തിനുള്ളിൽ 2 ക്ഷേത്രങ്ങളിൽ ആണ് മോഷണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button