KeralaNattuvarthaLatest NewsNews

തൃശ്ശൂർപൂരം; അനുമതി പുന:പരിശോധിക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാനാവാതെ മുന്നേറുന്ന സാചര്യത്തിൽ തൃശ്ശൂർപൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനുമതിയിൽ ആശങ്കയുമായി ജില്ലാ ആരോഗ്യവകുപ്പ് രംഗത്ത്. നിലവിലെ അപകടകരമായ സാഹചര്യത്തിൽ പൂരവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടമുണ്ടാകുന്നത് കോവിഡ് വ്യാപനത്തെ സ്‌ഫോടനാത്മകമാകുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.റീന വ്യക്തമാക്കുന്നത്.

‘പൗരന്റെ ജീവൻ വെച്ച് കളിക്കുന്നതിന് തുല്യമാണ് സർക്കാർ അനുമതി. എല്ലാം ഒന്നേ എന്ന് തുടങ്ങേണ്ടിവരും. ലക്ഷം പേർ വന്നാൽ ഇരുപതിനായിരം പേർക്ക് കൊറോണ സാദ്ധ്യത ഉറപ്പാണെണ് അതിൽ 10 ശതമാനം പേർ നിലവിലെ സാഹചര്യത്തിൽ മരണപ്പെടുവാനുള്ള സാദ്ധ്യത കൂടുതലാണ്’. ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പിൽ പറയുന്നു.

നിലവിലെ സംസ്ഥാനത്തെ സാഹചര്യം രൂക്ഷമാണെന്നും, വലിയ യോഗങ്ങളും കൂട്ടായ്മകളും കർശനമായി നിയന്ത്രിച്ചേപറ്റൂവെന്നും ആരോഗ്യവകുപ്പ് പറയുന്നു. രണ്ടാം ഘട്ട കൊറോണ വ്യാപനത്തിൽ മരണനിരക്കും വർദ്ധിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button