KeralaLatest NewsNewsIndia

കായംകുളത്തെ ഗവ. സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് പണം പിരിച്ച് നൽകി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പഞ്ചാബ് പൊലീസ്

പിണറായി സർക്കാരിൻ്റെ ഹൈടെക് സ്കൂൾ നന്നാക്കാൻ പണം പിരിച്ച് നൽകി പഞ്ചാബ് പൊലീസ്

തിരുവനന്തപുരം: കേരളത്തിലെ സ്കൂളിൻ്റെ ശോചനീയാവസ്ഥ കണ്ട് സ്കൂളിൻ്റെ കേടുപാടു തീർക്കുന്നതിനായി പണം പിരിച്ച് നൽകി പഞ്ചാബ് പൊലീസ്. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് മാതൃകാപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കായംകുളത്തെ സർക്കാർ സ്കൂൾ ഹെഡ്മിസ്ട്രസ് (ചുമതലയുള്ള) ബിന്ദു ടി വിക്കാണ് പഞ്ചാബ് പൊലീസിൻ്റെ ടീം പണം പിരിച്ച് നൽകിയത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പത്ത് പേർ അടങ്ങുന്ന ടീം താമസിച്ചിരുന്നതും ഈ സ്കൂളിൽ തന്നെയാണ്. നാട്ടുകാരുമായി നല്ല ആത്മബന്ധമാണ് ഇവർക്കുണ്ടായിരുന്നത്. “ഞങ്ങളുടെ സ്കൂൾ അവരുടെ ക്യാമ്പായി മാറിയപ്പോൾ, പകരം എന്തെങ്കിലും ചെയ്യണമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ അവർ സ്കൂളിന്റെ മതിലുകളും പ്രധാന ഗേറ്റും പെയിന്റ് ചെയ്യുന്നതിനായി ഒരു തുക സമാഹരിച്ചു’, ബിന്ദു ടി.വി പറഞ്ഞു.

Also Read: ബൈക്ക് കൈകാട്ടി നിര്‍ത്തി, ദേഹത്തേക്ക് ആസിഡ് ഒഴിച്ചു; ഡിവൈഎഫ്‌ഐ നേതാവ് ഗുരുതരാവസ്ഥയില്‍

പഞ്ചാബിൽ നിന്നുള്ള സായുധ പൊലീസ് ടീമിനെ സംബന്ധിച്ചിടത്തോളം, കേരളത്തിൽ ഒരാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒരു അനുഭവം തന്നെയായിരുന്നു. കായംകുളത്തെ ജനങ്ങളുമായി സൗഹൃദമുണ്ടാക്കുകയും പുത്തൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുമായി ചങ്ങാത്തം കൂടിയും അവരോടൊപ്പം മത്സ്യബന്ധനത്തിന് കൂടിയും അവർ ദിവസങ്ങൾ ചിലവഴിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു സേനയെ വിന്യസിച്ചിരുന്നത്. കേരളത്തിലേക്കുള്ള ഇവരുടെ ആദ്യയാത്രയായിരുന്നു ഇത്. തലസ്ഥാനത്തും കോവളം, പത്മനാഭസ്വാമി ക്ഷേത്രം, ജടായു എർത്ത് സെന്റർ എന്നിവയുൾപ്പെടെ നിരവധി ടൂറിസം കേന്ദ്രങ്ങളും ഇവർ സന്ദർശനം നടത്തി. കേരളത്തിലുള്ളവർ കൂടുതൽ വിദ്യാഭ്യാസമുള്ളവരും സൗഹാർദ്ദപരവും സഹാനുഭൂതി നിറഞ്ഞവരുമാണെന്ന് പൊലീസുകാർ പറയുന്നു.

ചിത്രം: ടൈംസ് ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button